മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി

0


ഡല്‍ഹി : ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി. തെളിവ് നല്‍കിയാല്‍ അസറിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറേഷി വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. റാവല്‍ പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കഴിഞ്ഞ നാലു മാസമായി ചികില്‍സയിലാണ് മസൂദ് അസറെന്നാണ് സൂചനകള്‍. പാക് സൈനിക ആശുപത്രിയിലിരുന്നാണ് സന്ദേശം അയച്ചതെന്നും കണ്ടെത്തിയിരുന്നു.

- Advertisement -