സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയിലെത്താന്‍ ഇനി 15 രൂപ കൂടി

0

കൊച്ചി: ഇനി 15 രൂപ ഉയര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് മറികടക്കും. ഗ്രാമിന് 3,015 രൂപയാണ് ഇന്നലത്തെ വില. വില 3,030 രൂപയിലെത്തിയാല്‍, 2012 നവംബര്‍ 27ലെ റെക്കോര്‍ഡ് പഴങ്കഥയാകും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലെങ്കിലും ആഭ്യന്തര വിപണിയില്‍ ആവശ്യം ഉയരുന്നതാണു വില കൂടാന്‍ കാരണം. രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന വ്യത്യാസവും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും 71 നിലവാരത്തില്‍ എത്തി. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും ഉയരുന്നുണ്ട്.23,440 രൂപയായിരുന്നു 2018 ഡിസംബര്‍ 31 ന് ഒരു പവന്റെ വില (ഗ്രാമിന് 2930 രൂപ). എന്നാല്‍ 15 ദിവസത്തിനുള്ളില്‍ വില പവന് 24,000 കടന്നു. 15 ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധന. അതേസമയം ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് വര്‍ധന 1,600 രൂപ. വിവാഹ സീസണായതിനാല്‍ കച്ചവടക്കാരില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ആവശ്യമേറിയതും വില കൂടാന്‍ കാരണമായി.

- Advertisement -