സ്റ്റീഫന്‍ നെടുമ്പള്ളി എത്തുന്നു; ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

0

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മുരളി ഗോപിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി എഴുതുന്ന ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മോഹന്‍ലാലിന് പുറമെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ ഇയപ്പന്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

- Advertisement -