സൂര്യതാപവും ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

0

കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. ആരോഗ്യ വകുപ്പ് സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ മുന്‍കരുതലുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സൂര്യാതാപം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവബോധത്തിനും പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരുപോലെ മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ക്കാണ് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. സൂര്യാതാപം ഏറ്റവര്‍ക്കായി ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെങ്കിപ്പനി, കോളറ, ചിക്കന്‍പോക്‌സ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

- Advertisement -