സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

0


ഡല്‍ഹി: സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കേണ്ട സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡല്‍ഹിയില്‍ ആരംഭിച്ചു.
സംസ്ഥാന ഘടകങ്ങള്‍ നല്‍കിയ സ്ഥാനാര്‍ഥി പട്ടിക നിര്‍വാഹ സമിതിയുടെ അന്തിമ അനുമതിക്കായി സമര്‍പിക്കും. കേരളത്തില്‍ നിന്നു നല്‍കിയ പട്ടികയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്നത് ചര്‍ച്ചയായിരുന്നു. ദേശീയ നിര്‍വാഹക സമിതിയില്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിര്‍വാഹക സമിതി അംഗം ആനി രാജയുടെ പേര് ഉയര്‍ന്നേക്കും. എന്നാല്‍ സംസ്ഥാന ഘടകം ഐക്യകണ്‌ഠേന അംഗീകരിച്ച് പട്ടികക്ക് മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കുളളത്.
ബീഹാര്‍ സംസ്ഥാന ഘടകം ബേഗുസാരായി മണ്ഡലത്തില്‍ കനയ്യ കുമാറിന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

- Advertisement -