വിദ്യാര്‍ത്ഥികള്‍ക്കായി യങ് സയന്റിസ്റ്റ് പദ്ധതിയുമായി ഐ.എസ്.ആര്‍ ഒ

0

ഡല്‍ഹി: വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ ഗവേഷണ അഭിരുചിയുണ്ടാക്കാന്‍ പുതിയ പദ്ധതിയുമായി ഐ എസ് ആര്‍ ഒ. യങ് സയന്റിസ്റ്റ് പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ പറഞ്ഞു. രാജ്യത്തെ ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ വീതം തെരഞ്ഞെടുത്ത് ഒരു മാസം പ്രത്യേക പരിശീലനം നല്‍കുന്നതാണ് യങ്ങ് സയന്റിസ്റ്റ് പദ്ധതി.
എട്ടാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. കുട്ടികള്‍ക്ക് ഐ എസ് ആര്‍ ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും ഐ എസ് ആര്‍ ഒയുടെ നൂതന സാങ്കേതിക സംവിധാനങ്ങള്‍ പ്രോയജനപ്പെടുത്താനും അവസരമൊരുക്കും. പരിശീലനത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ചെറു ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിക്കും. ആറു മാസം വരെ വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് നിര്‍ത്തുന്നതിനുള്ള സൗകര്യമൊരുക്കുന്ന രീതിയില്‍ ഇവയെ പ്രയോജനപ്പെടുത്താനാണ് ഐ എസ് ആര്‍ ഒയുടെ നീക്കം.

- Advertisement -