വളര്‍ത്തു നായയുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബം

0


സാം അവര്‍ക്ക് കുടുംബത്തിലെ ഒരു അംഗം തന്നെയായിരുന്നു. അതുകൊണ്ടാണ് സാമിനെ ദയാവധത്തിന് വിധയമാക്കുമ്പോള്‍ ഉടമസ്ഥയായ ഓലിഷ്യ ലൈക്കോവിക്ക് സങ്കടം നിയന്ത്രിക്കാന്‍ കഴിയാതെ വന്നത്.
അവര്‍ സാമിന്റെ മൃതദേഹം നോഞ്ചോട് ചേര്‍ത്ത് അലമുറയിട്ടു കരഞ്ഞു. അവര്‍ മാത്രമല്ല ആ കുടുംബത്തിലോ ഓരോരുത്തരും ഏറ്റവും സ്‌നേഹം നിറഞ്ഞ ഒരാളുടെ വേര്‍പാടിലെന്ന പോലെ ദുഃഖം താങ്ങാന്‍ കഴിയാത്തവരായി തീര്‍ന്നു. ഫ്‌ളോറിഡയിലെ ടാമ്പബേയിലാണ് സംഭവം. വളര്‍ത്തു നായയുടെ വേര്‍പാടില്‍ ദുഃഖം താങ്ങാന്‍ കഴിയാതെ വീട്ടുകാര്‍ അലമുറയിടുന്ന കാഴ്ചയായിരുന്നു കണ്ടത്.
രോഗബാധിതനായതിനെ തുടര്‍ന്ന് സാമിനെ ദയാവധത്തിന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ മൃഗഡോക്ടര്‍ ഡാനി മാക്‌വെറ്റിയാണ് ദയാവധം നടത്തിയത്. സാം മരിച്ചു എന്ന് ഡോക്ടര്‍ അറിയിച്ചതും ദുഖം താങ്ങാനാവാതെ സാമിനെ ചേര്‍ത്തുപിടിച്ച് വീട്ടുകാര്‍ അലമുറയിട്ടു കരയുകയായിരുന്നു. ഫോട്ടോഗ്രാഫര്‍ റോസ് ടെയ്‌ലറാണ് സാമിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

- Advertisement -