ലോകകപ്പിലെ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനെക്കുറിച്ച് സൂചന നല്‍കി കോഹ്ലി

0

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതോടെ ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. ലോകകപ്പിലെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ലെങ്കിലും ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ഏകദിനത്തിന്റെ ടോസിനിടെ ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെക്കുറിച്ച് നായകന്‍ വിരാട് കോഹ്ലി സൂചന നല്‍കി.
ഡല്‍ഹി ഏകദിനത്തില്‍ ഇന്ത്യ കളിക്കാന്‍ പോകുന്ന ടീം കോമ്പിനേഷന്‍, ലോകകപ്പില്‍ കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ പ്ലേയിംഗ് ഇലവനുമായി സാമ്യമുള്ളതാണെന്നും ടീമില്‍ ബാലന്‍സ് കണ്ടെത്തിയെന്നും ടോസിനിടെ കോഹ്ലി വ്യക്തമാക്കിയായിരുന്നു. അതേ സമയം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനാലും, ധോണി ഈ ടീമില്‍ ഇല്ലാത്തതിനാലും കോഹ്ലിയുടെ ഈ വാക്കുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഒരു പറ്റം ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബുധനാഴ്ച നടന്ന അഞ്ചാം ഏകദിന പരമ്പരയിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ – രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ്‌യാദവ്, മൊഹമ്മദ് ഷാമി, ജസ്പ്രിത് ബുംറ.

- Advertisement -