യൂണിയന്‍ ബാങ്കില്‍ വിമുക്ത ഭടന്മാര്‍ക്ക് തൊഴിലവസരം

0

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാന്‍ അവസരം. സബോര്‍ഡിനേറ്റ് കേഡറില്‍ ആംഡ് ഗാര്‍ഡ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. എറണാകുളം (3), ഇടുക്കി (3), കോഴിക്കോട് (1), തിരുവനന്തപുരം (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒഴിവുകള്‍.
പത്താം ക്ലാസ് വിജയമോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
എഴുത്ത് പരീക്ഷ, കായിക ക്ഷമത പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 18്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.unionbankofindia.co.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

- Advertisement -