മുന്‍ എം.എല്‍.എ റോസമ്മ ചാക്കോ അന്തരിച്ചു

0

തോട്ടയ്ക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.
1927 മാര്‍ച്ച് 17ന് സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി ജനിച്ചു. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയില്‍ എത്തി. 1960-63 കാലയളവില്‍ കെപിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.മഹിള കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.
സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.

- Advertisement -