മുട്ട വേണ്ടെങ്കില്‍ വേണ്ട, ഇതാ അതിലും കിടിലന്‍ ഭക്ഷണങ്ങള്‍

0


പ്രോട്ടീന്റെ കലവറയാണ് മുട്ടയെങ്കിലും പലര്‍ക്കും മുട്ട അത്ര താത്പര്യമില്ല. അത്തരക്കാര്‍ക്ക് ഇതാ സന്തോഷത്തോടെ കഴിക്കാന്‍ പത്ത് ഭക്ഷണങ്ങള്‍. ഇവയില്‍ പലതിലും മുട്ടയിലുള്ളതിലും അധികം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളവയാണ്.


1.സോയാബീന്‍ – സോയാബീന്‍ ജീവകം സി, പ്രോട്ടീന്‍, ഫോളേറ്റ് എന്നിവയുടെ കലവറയാണ്. സാച്ചുറേറ്റഡ് ഫാറ്റ് ഇതില്‍ തീരെ കുറവാണ്. കാല്‍സ്യം, ഫൈബര്‍, അയണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനില്‍ ധാരാളം ഉണ്ട്. ഒരു ബൗള്‍ വേവിച്ച സോയാബീനില്‍ 26 ഗ്രാം പ്രോട്ടീന്‍ ഉണ്ട്.

2.മത്തങ്ങാക്കുരു-മത്തങ്ങാ കറിവച്ച ശേഷം കുരു കളയല്ലേ. മത്തന്റെ കുരുവില്‍ മഗ്‌നീഷ്യം ധാരാളം ഉണ്ട്. പ്രോട്ടീനും ഉണ്ട്. 30 ഗ്രാം മത്തന്‍ കുരുവില്‍ 9 ഗ്രാം പ്രോട്ടീന്‍ ഉണ്ട്.

3.കടല-കടലയില്‍ ഇരുമ്പ്, ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, ജീവകം കെ ഇവ ഉണ്ട്. മുളപ്പിച്ച കടല ഉപയോഗിക്കാം. ഒരു കപ്പ് വേവിച്ച കടലയില്‍ 12 ഗ്രാം പ്രോട്ടീന്‍ ഉണ്ട്.

4.പാല്‍ക്കട്ടി – കാലറി കുറവായ ഇത് പ്രോട്ടീനാല്‍ സമ്പുഷ്ടമാണ്. പോഷകങ്ങള്‍ ധാരാളമുള്ള പനീര്‍ അഥവാ പാല്‍ക്കട്ടയില്‍ മുട്ടയിലുള്ളതിലും അധികം പ്രോട്ടീന്‍ ഉണ്ട്. 100 ഗ്രാം പനീറില്‍ 23 ഗ്രാം ആണ് പ്രോട്ടീന്‍.

5.പയര്‍ വര്‍ഗങ്ങള്‍ – ചെറുപയര്‍, വന്‍പയര്‍, പരിപ്പു വര്‍ഗങ്ങള്‍ ഇവയില്‍ പ്രോട്ടീന്‍ ധാരാളം ഉണ്ട്. വേവിച്ച ഒരു കപ്പ് പയറില്‍ 14 ഗ്രാമോളം പ്രോട്ടീന്‍ ഉണ്ട്. നാരുകള്‍ ധാരാളമുള്ള ഇവ വേഗം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

6.വാളമര – പ്രോട്ടീന്‍ കൂടാതെ മഗ്‌നീഷ്യവും ഇവയില്‍ ധാരാളമുണ്ട്. ഒരു കപ്പ് അമരപ്പയറില്‍ ഏതാണ്ട് 9 ഗ്രാം പ്രോട്ടീന്‍ ഉണ്ട്.

7.ഹെംപ് സീഡ്‌സ്- ഇവയില്‍ ഹൃദയാരോഗ്യമേകുന്ന ആല്‍ഫാ ലിനോലെനിക് ആസിഡ് ഒമേഗ 3 ഇവ ധാരാളം ഉണ്ട്. 2 ടേബിള്‍ സ്പൂണ്‍ ഹെംപ് സീഡില്‍ 6.3 ഗ്രാം പ്രോട്ടീന്‍ ഉണ്ട്.

8.ആല്‍മണ്ട് ബട്ടര്‍ – 50 ഗ്രാം ആല്‍മണ്ട് ബട്ടറില്‍ 10 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. പീനട്ട് ബട്ടറിനെക്കാളും ആരോഗ്യകരമായ ആല്‍മണ്ട് ബട്ടറില്‍ ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്.

9.ക്വിനോവ- ഗ്ലൂട്ടണ്‍ ഫ്രീ ആയ ഇവയില്‍ 9 ഇനം അമിനോ ആസിഡുകള്‍ ഉണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഒരു ധാന്യമാണിത്. കൊഴുപ്പ് വളരെ കുറവാണിതില്‍. വേവിച്ച ഒരു കപ്പ് ക്വിനോവ സീഡില്‍ 8 ഗ്രാം പ്രോട്ടീന്‍ ഉണ്ട്.

10.ഗ്രീക്ക് യോഗര്‍ട്ട് – പോഷകങ്ങള്‍ ധാരാളമുള്ള ഗ്രീക്ക് യോഗര്‍ട്ട് മികച്ച ഒരു ലഘുഭക്ഷണമാണ്. കൊഴുപ്പില്ലാത്ത ഈ തൈരില്‍ 12 മുതല്‍ 17.3 ഗ്രാം വരെ പ്രോട്ടീന്‍ ഉണ്ട്. ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണിത്.

- Advertisement -