മിന്നല്‍ മുരളിയായി ടൊവിനൊ എത്തുന്നു

0


‘ഗോദ’യ്ക്ക് ശേഷം ടോവിനോയെ നായകനാക്കി ബേസില്‍ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ടോവിനോ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘മിന്നല്‍ മുരളി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടത്.

ഒരു നാടന്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ‘മിന്നല്‍ മുരളി’. ചിത്രം നിര്‍മ്മിക്കുന്നത് സോഫിയ പോള്‍ ആണ്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

അങ്ങനെ ‘ഗോദ’ക്കു ശേഷം ഞാനും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു നാടന്‍ സൂപ്പര്‍ ഹീറോ പടം ആണ്. ‘മിന്നല്‍ മുരളി’. സോഫിയ പോള്‍ ആണ് നിര്‍മ്മാണം. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ വരുന്നുണ്ട്. കുറെ അധികം പണിയുണ്ട് ചെയ്തു തീര്‍ക്കാന്‍. പക്ഷെ അധികം വൈകില്ല.

- Advertisement -