ബ്രഡ് ബനാന ബോള്‍സ്

0

ജോലി കഴിഞ്ഞ് വന്ന് കുട്ടികള്‍ക്ക് വേഗത്തില്‍ ഉണ്ടാക്കിക്കൊടുക്കാവുന്ന സിംപിളും എന്നാല്‍ ടേയ്സ്റ്റ്ഫുള്ളുമായ ഒരു പലഹാരമാണ് ബ്രെഡ് ബനാന ബോള്‍സ്.

വേണ്ട ചേരുവകള്‍

ബ്രഡ് – 5 എണ്ണം അരികുകള്‍ കളഞ്ഞത്
നേന്ത്രപ്പഴം – ഒന്ന് ചെറുതായി അരിഞ്ഞത്
നെയ്യ് – രണ്ട് ടിസ്പൂണ്‍
പഞ്ചസാര – രണ്ട് ടീസ്പൂണ്‍
ഏലക്കാപ്പൊടി – കാല്‍ ടീസ്പൂണ്‍
അല്‍പം ബ്രഡ് പൊടിച്ചത്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

ആദ്യം ഒരു പാന്‍ ചൂടാക്കി രണ്ട് ടീസ്പൂണ്‍ നെയ്യ് ഒഴിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേര്‍ത്ത് വഴറ്റുക. രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ ഏലക്കപ്പൊടിയും ചേര്‍ത്ത് അല്‍പനേരം കൂടി വഴറ്റിയ ശേഷം മാറ്റി വക്കാം.
അടുത്തതായി ബ്രഡ് എടുത്ത് ബ്രഡിന്റെ അരികുകള്‍ വെള്ളത്തില്‍മുക്കി സോഫ്റ്റാക്കി എടുക്കുക.ഇതിലേക്ക് ഓരോന്നിലേക്കും തയ്യാറാക്കി വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേര്‍ത്ത് ബോളാക്കിയെടുക്കുക. ഇത് ബ്രഡ് പൊടിയില്‍ മുക്കിയെടുത്ത ശേഷം നന്നായി ചൂടായ എണ്ണയില്‍ വറുത്തെടുക്കാം. ബ്രഡ് ബനാന റോള്‍

- Advertisement -