ഫ്രൂട്ട് ജ്യൂസില്‍ ഒരു പ്ലം കേക്ക്

0

പ്ലം കേക്ക് ഇഷ്ടമല്ലേ? അത് ഫ്രൂട്ട് ജ്യൂസില്‍ കൂടിയാണ് തയാറാക്കുന്നതെങ്കിലോ. കേമായി അല്ലേ…? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…

ചേരുവകള്‍
ഡ്രൈ ഫ്രൂട്‌സ് ആന്‍ഡ് നട്ട് 1 കപ്പ്
ഓറഞ്ച് ജ്യൂസ് 1/2 കപ്പ്
മൈദാ 1 കപ്പ് +2 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ 125 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ (വൈറ്റ് ഷുഗര്‍ ഉപയോഗിച്ചാലും മതി)1/2 കപ്പ്
മുട്ട 2 എണ്ണം
ക്യാരമേല്‍ സിറപ്പ് 1/2 കപ്പ് പഞ്ചസാര കൊണ്ടുള്ളത്
ബേക്കിംഗ് പൌഡര്‍ 1 ടീസ്പ്പൂണ്‍
ബേക്കിംഗ് സോഡാ 1/4 ടീസ്പ്പൂണ്‍
ഉപ്പ് ഒരു നുള്ള്
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് 1/2 ടീസ്പ്പൂണ്‍
നാരങ്ങാ തൊലി ഗ്രേറ്റ് ചെയ്തത് 1/2 ടീസ്പ്പൂണ്‍
വാനില എസ്സെന്‍സ് 1 ടീസ്പ്പൂണ്‍
പട്ട,ഗ്രാമ്പു,ഏലക്ക,ജാതിക്ക എല്ലാകൂടി പൊടിച്ചത് 1 ടീസ്പ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഡ്രൈ ഫ്രൂട്‌സ് ഓറഞ്ച് ജ്യൂസില്‍ 2 മണിക്കൂര്‍ സോക് ചെയ്തു വച്ച ശേഷം അരിച്ചെടുക്കുക. ഫ്രൂട്‌സ് ലേക്ക് 12 ടേബിള്‍സ്പ്പൂണ്‍ മൈദാ കുഴച്ചുവയ്ക്കുക. മൈദാ, ബേക്കിംഗ് പൌഡര്‍, ബേക്കിംഗ് സോഡാ, ഉപ്പ് എന്നിവ മിക്‌സ് ചെയ്തു അരിച്ചെടുക്കുക. ഒരു ബൗളില്‍ ബട്ടര്‍ നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് ബ്രൗണ്‍ ഷുഗര്‍,മുട്ട എന്നിവ ഓരോന്നായി ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഇതിലേക്കു വാനില എസ്സെന്‍സ്, പട്ട, ഗ്രാമ്പു, ഏലക്ക, ജാതിക്ക എന്നിവ പൊടിച്ചത്, ഓറഞ്ച് നാരങ്ങാ തൊലി കളഞ്ഞതും ചെയ്തതും ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഇതിലേക്ക് കാരമേല്‍ സിറപ്പും സോക് ചെയ്ത ജ്യൂസ് ല്‍ നിന്ന് 1 ടേബിള്‍ സ്പ്പൂണും ചേര്‍ത്ത് ബീറ്റ് ചെയ്‌തെടുക്കുക. പൊടി ചേര്‍ത്ത് യോജിപ്പിക്കുക ഡ്രൈ ഫ്രൂട്‌സും ചേര്‍ത്ത് ഇളക്കിശേഷം ബേക്കിംഗ് പാനിലേക്ക് ഒഴിക്കുക.10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവന്‍നില്‍ 170 ഡിഗ്രി യില്‍ ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക.ഇത് പ്രഷര്‍ കുക്കറിലും ചെയ്‌തെടുക്കാം.

- Advertisement -