പ്രഭാതഭക്ഷണം ഉണര്‍വോടെ; ഇവയാകാം പ്രാതലിന്

0

ഒരു ദിവസത്തിന് ആവശ്യമായ ഊര്‍ജവും പ്രസരിപ്പും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുക. നമ്മള്‍ മലയാളികളുടെ പുട്ടും ദോശയും ഇഡ്ഡലിയുമൊക്കെ എത്രത്തോളം ആരോഗ്യദായകമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? പണ്ട് മുതലേ നമ്മള്‍ ശീലിച്ച ദോശയിലും ഇഡ്ഡലിയിലും അരിയും ഉഴുന്നും ചേര്‍ന്നതാണ്. ഇവയില്‍ പ്രോട്ടീനും വിറ്റാമിനുകളും ധാരാളമായുണ്ട്.


എല്ലിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും റവ ഉപ്പുമാവ് സഹായിക്കുന്നു. ഗോതമ്പ് തരി കൊണ്ടുള്ളസൂചി ഗോതമ്പില്‍ ധാരാളം ഫൈബറുകളുണ്ട്. പുട്ട് ആവിയില്‍ വേവിക്കുന്നതുകൊണ്ടു തന്നെ ആരോഗ്യപ്രദമാണ്. ഇവയെല്ലാം എണ്ണ മെഴുക്ക് കൂടുതലില്ലാത്ത ആഹാരങ്ങളായതുകൊണ്ടുതന്നെ ആരോഗ്യത്തിന് ഉത്തമമാണ്. ആഴ്ചയിലൊരിക്കല്‍ റാഗിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. കാല്‍സ്യം ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

- Advertisement -