പോയവര്‍ഷം ഫാഷന്‍ ലോകം ഗൂഗിളില്‍ പരതിയത്

0

കഴിഞ്ഞവര്‍ഷം ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞത് 1980 കളിലെ ഫാഷനെക്കുറിച്ചാണെന്ന് ഗൂഗിള്‍ പറയുന്നു. ഇതാണ് ഒന്നാം സ്ഥാനത്തുള്ള ഫാഷന്‍ ടോപിങ്. 80 കളിലെ മെന്‍സ് ഫാഷന്‍ എന്ന വിഷയമാണ് 10–ാം സ്ഥാനത്ത്. 2018ലെ ട്രെന്‍ഡിങ് ടോപിക്‌സ് ഗൂഗിള്‍ പുറത്തുവിട്ടതിലാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍.

ഗൂഗിള്‍ ഫാഷന്‍ ടോപിങ് ലിസ്റ്റില്‍ 1 മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ എത്തിയ വിഷയങ്ങള്‍:

  1. 1980ലെ ഫാഷന്‍
    കഴിഞ്ഞവര്‍ഷം ഫാഷന്‍ റണ്‍വേയില്‍ വലിയ തിരിച്ചുവരവു നടത്തിയതാണ് 1980 ഫാഷന്‍. ഓവര്‍ സൈസ്ഡ് കോട്ടുകളും വലിയ ഷോള്‍ഡര്‍ പാഡുകളും ടഫെറ്റ ഡ്രസുകളും ഫാഷന്‍രംഗത്തു തിരിച്ചെത്തി.
  2. ഗ്രഞ്ച് സ്റ്റൈല്‍
    80കളിലെ അവസാനത്തിലും 90ന്റെ തുടക്കത്തിലും ഫാഷന്‍ എന്നാല്‍ ഗ്രഞ്ച് സ്‌റ്റൈല്‍ എന്നായിരുന്നു. ഇന്നു ഫാഷനിസ്റ്റകളുടെ മനസില്‍ നിറവോടെയുണ്ട് Grunge. സത്യം പറഞ്ഞാല്‍ റിപ്ഡ് ജീന്‍സും പ്ലെയ്ഡ് ഷര്‍ട്ടും ബാന്‍ഡ് ടീസും കോംബാറ്റ് ബൂട്‌സും ഒക്കെയായി ഇന്നും ഗ്രഞ്ച് ഘടകങ്ങള്‍ പുറത്താകാതെ നില്‍ക്കുന്നു.
  3. 1990 ലെ ഫാഷന്‍
    ഗൂഗിളില്‍ ‘ഗ്രഞ്ച് സ്‌റ്റൈലിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ രണ്ടാം സ്ഥാനത്തെത്തിയതു കൊണ്ടു തന്നെ മൂന്നാം സ്ഥാനത്ത് 90 കളിലെ ഫാഷന്‍ ആണെന്നത് ഒട്ടും അതിശയോക്തിയില്ലാതെ ഉറപ്പിക്കാം.
  4. 2000 ലെ ഫാഷന്‍
    രണ്ടായിരത്തിലെ ഫാഷന്‍ ട്രെന്‍ഡ് അവസാനിച്ചു എന്നു മനസില്‍ ഉറപ്പിക്കുമ്പോഴൊക്കെ അവ എങ്ങനെയെങ്കിലും ഫാഷന്‍ലോകത്തിലേക്കു നുഴഞ്ഞുകയറുന്നതും കാണാം. പാരിസ് ഹില്‍ട്ടനും നിക്കോള്‍ റിച്ചിയും പോലുള്ള താരങ്ങള്‍ പോപ്യൂലറാക്കിയ Couture ട്രാക്ക് സ്യൂട്ട് തന്നെ ഉദാഹരണം. ട്രാക്ക് സ്യൂട്ടിന് തുടര്‍ന്നിങ്ങോട്ട് പുതിയ അവതാരോദ്ദേശങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നു.
  5. മേഗന്‍ മെര്‍ക്കല്‍
    പ്രിന്‍സ് ഹാരിയുമായുള്ള വിവാഹനിശ്ചയവാര്‍ത്ത എത്തിയ 2017ല്‍ ഗൂഗിള്‍ ലിസ്റ്റില്‍ കയറിയതാണ് മേഗന്‍ മെര്‍ക്കല്‍. പക്ഷേ 2018ല്‍ കസ്റ്റം ഗിവെന്‍ഷി ഗൗണില്‍ വധുവായപ്പോഴും തുടര്‍ന്നിങ്ങോട്ടും ഫാഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ മേഗന്‍ ഒരിക്കല്‍പോലും നിരാശപ്പെടുത്തിയില്ല.
  6. മെന്‍സ് ഫാഷന്‍
    അതേ, ഫാഷന്‍ ഉപദേശങ്ങള്‍ക്ക് പുരുഷന്മാരും ഗൂഗിളിനെ ആശ്രയിക്കുന്നുവെന്ന് ഉറപ്പിക്കാം.
  7. ഹരാജുകു ഫാഷന്‍ (Harajuku)
    ഹരാജുകു ഫാഷന്‍ 2018ലും കരുത്തോടെ തന്നെ തുടരുന്നുവെന്ന് ഗുഗിള്‍ അന്വേഷണ ലിസ്റ്റില്‍ നിന്നു മനസിലാക്കാം. ടോക്കിയോയിലെ ഹരാജുകു എന്ന മാര്‍ക്കറ്റിലെ പേരിലുള്ളതാണ് ഈ സ്‌റ്റൈല്‍ ട്രെന്‍ഡ്. ‘കര്‍ശനമായ സാമൂഹിക നിയമങ്ങള്‍ക്കെതിരെയും, ചട്ടക്കൂട്ടുകളിലേക്ക് ഒതുങ്ങാനുള്ള സമ്മര്‍ദത്തിനെതിരെയുമുള്ള പ്രസ്ഥാനം’ എന്നതാണ് ഹരാജുകു ഫാഷന്‍..
  8. ഹിപ്സ്റ്റര്‍ സ്‌റ്റൈല്‍
    ഗ്രഞ്ച് സ്‌റ്റൈലിന്റെ പില്‍ക്കാല തുടര്‍ച്ചയെന്ന് ഹിപ്സ്റ്റര്‍ ട്രെന്‍ഡിനെ വിളിക്കുന്നതില്‍ തെറ്റില്ല. ഫ്‌ലാനല്‍ ഷര്‍ട്ട്, ഓവര്‍സൈസ്ഡ് ഗ്ലാസസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
  9. കേറ്റ് മിഡില്‍ടണ്‍
    ഡച്ചസ് ഓഫ് കേംബ്രിജ് കേറ്റ് മിഡില്‍റ്റണ്‍ ജനപ്രിയതയുള്ള കാര്യത്തില്‍ മാത്രമല്ല, ഗൂഗിള്‍ സേര്‍ച്ച് ലിസ്്റ്റിലും മുന്നിലുണ്ട്.
  10. 80 ലെ മെന്‍സ് ഫാഷന്‍
    എണ്‍പതുകളിലെ മെന്‍സ് ഫാഷന്‍ ഗൂഗിള്‍ ലിസ്റ്റില്‍ പത്താമതായി ഇടംപിടിച്ചു.