പുതിനയില ഇനി കടയില്‍നിന്നും വാങ്ങണ്ട

0

പുതിനയില നിങ്ങള്‍ സ്ഥിരമായി കടയില്‍ നിന്നും വാങ്ങുകയാണോ പതിവ്? എങ്കില്‍ ഇനി ആ പതിവ് അവസാനിപ്പിക്കാം.
പുതിനയില നമുക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്യാം. ചെയ്യേണ്ടത് ഇത്രമാത്രം
കടയില്‍ നിന്ന് വാങ്ങിയ പുതിനയിലയുടെ അത്യാവശ്യം പുഷ്ടിയുള്ള തണ്ടുകള്‍ നടാന്‍ ഉപയോഗിക്കാം. ഒരു ബോട്ടിലിന്റെ അടപ്പില്‍ സുഷിരമിട്ട് അതിലൂടെ പുതിനത്തണ്ടുകള്‍ അകത്തേക്ക് ഇറക്കി വെക്കുക. ബോട്ടിലില്‍ വെള്ളമുണ്ടായിരിക്കണം. രണ്ടാഴ്ച കഴിയുമ്പോള്‍ വേരുകളും ഇലകളും വന്നു തുടങ്ങും. അതിനുശേഷം മണ്ണില്‍ നട്ടാല്‍ പുതിന നന്നായി വളരും.
ഇതില്‍ നടീല്‍ മിശ്രിതം നിറച്ച ശേഷം കമ്പ് കുത്തിവെക്കുക. ചകിരിച്ചോര്‍ പാക്കറ്റില്‍ വാങ്ങാന്‍ കിട്ടും. മണ്ണും ചകിരിച്ചോറും പച്ചിലവളമോ ചാണകമോ ചേര്‍ത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കാം. 1:1:1 എന്ന അനുപാതത്തില്‍ വേണം മിശ്രിതം നിറയ്ക്കാന്‍. ചെറുതായി നനയ്ക്കുക. കൂടുതല്‍ നനച്ചാല്‍ ചീഞ്ഞു പോകും. ഒരു പാത്രത്തില്‍ എത്ര കൊമ്പ് വേണമെന്ന് ആലോചിച്ച് ചെടികള്‍ക്ക് വളരാനുള്ള സ്ഥലം കിട്ടത്തക്ക രീതിയില്‍ വേണം പുതിന നടാന്‍.
ആറു മണിക്കൂര്‍ സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ ജനലരികിലോ ബാല്‍ക്കണിയിലോ പുതിനയില വളര്‍ത്താം. ഒഴിഞ്ഞ പെയിന്റ് ബക്കറ്റിലും ഗ്രോബാഗിലും മിനറല്‍ വാട്ടര്‍ബോട്ടിലിലും പുതിന നടാം.

- Advertisement -