പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കും: പി.ജെ ജോസഫ്

0

തൊടുപുഴ:തരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്. മത്സരിക്കുമെന്നത് നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍ ഉറച്ച് നില്‍ക്കുന്നു. നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗമുണ്ടെന്നും എല്ലാം ഭംഗിയായി അവസാനിക്കുമെന്നും പി ജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.
നേരത്തെ ഉള്ള നിലപാട് അല്‍പ്പം മയപ്പെടുത്തിയാണ് പി ജെ ജോസഫ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ജോസഫ് ഇന്ന് പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കും എന്ന തീരുമാനത്തിലേക്കെത്തി. കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ച സീറ്റില്‍ നാളത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരു മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനം ആകും. എല്ലാം ഭംഗിയായി അവസാനിക്കും എന്നാണ് പിജെ ജോസഫ് പറഞ്ഞത്.
ഇന്നലെ നടന്ന ഉഭയകക്ഷി യോഗത്തിലാണ് കോണ്‍ഗ്രസ്സ് കരള കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കില്ല എന്നറിയിച്ചത്. കോണ്ഗ്രസ്സിന്റെ ഈ തീരുമാനത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ മാണി കോണ്‍ഗ്രസ് നാളത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയുള്ളൂ. സൂചനകള്‍ അനുസരിച്ചു മാണിയോട് അടുത്ത് നില്‍ക്കുന്ന ആരെങ്കിലും ആയിരിക്കും സ്ഥാനാര്‍ത്ഥി ആകാന്‍ സാധ്യത. ജോസഫിനെ മത്സരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ് താനും.

- Advertisement -