പാക്ചാരന്‍ പിടിയില്‍

0


ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാക് ചാരന്‍ പിടിയിലായി. മോറാദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ സിം കാര്‍ഡ് ബിഎസ്എഫ് പിടിച്ചെടുത്തു. ഇരുപത്തിയൊന്ന് വയസുകാരനാണ് പിടിയിലായതെന്ന് സൈനിക വക്താവ് അറിയിച്ചു.
ഇയാള്‍ സംശയാസ്പദമായ ആറ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് ബിഎസ്എഫ് വിശദമാക്കി. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

- Advertisement -