നെയ്മറിന് പണികിട്ടിയേക്കും

0


ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെട്ട് ടീം പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയ മോശം പരാമര്‍ശത്തെ തുടര്‍ന്നാണ് യുവേഫയുടെ അന്വേഷണം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 3-1നാണ് പി എസ് ജി പരാജയപ്പെട്ടത്.
മത്സരത്തില്‍ കളിക്കാതിരുന്ന നെയ്മര്‍ ഇതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവരെയാണ് വാര്‍ റീപ്ലേ പരിശോധനയ്ക്കായി ഇരുത്തിയതെന്നും നെയ്മര്‍ പോസ്റ്റ് ചെയ്തു. യുവേഫ അച്ചടക്ക നിയന്ത്രണങ്ങളുടെ ആര്‍ട്ടിക്കിള്‍ 31 (3) (എ) നെയ്മര്‍ ലംഘിച്ചുവോ എന്നാണ് യുവേഫ അന്വേഷിക്കുന്നത്.

- Advertisement -