ധര്‍മ്മജന്റെ മകളും അഭിനയരംഗത്തേക്ക്

0

മലയാള സിനിമയുടെ ചിരിനിലാവ് ധര്‍മ്മജന്റെ മകളും അഭിനയരംഗത്തേക്ക്. ബാല്യത്തിന്റെ കഥ പറയുന്ന ബലൂണ്‍ എന്ന ഹ്രസ്വ ചിത്രത്തിലാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് വേദ ധര്‍മ്മജന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനോടകം പ്രേക്ഷ ശ്രദ്ധപിടിച്ചു പറ്റിയ ബലൂണ്‍ ജ്യോതിഷ് താബോര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ധര്‍മ്മജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.