തന്റെ സ്വപ്ന ജോലിക്കായി ജാക്മ ആലിബാബയുടെ പടിയിറങ്ങുന്നു

0

ലോകകോടീശ്വരന്മാരില്‍ ഒന്നാം നിരയിലുള്ള ജാക്മ തന്റെ സാമ്രാജ്യത്തിന്റെ പടിയിറങ്ങുന്നു. സ്വയം പടുത്തുയര്‍ത്തിയ അലിബാബ എന്ന ലോക ബ്രാന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുമാണ് 54 ാം വയസ്സില്‍ ജാക്മയുടെ പടിയിറക്കം. എക്കാലത്തെയും തന്റെ സ്വപ്ന ജോലിയായി അധ്യാപനത്തിനായാണ് താന്‍ വിരമിക്കുന്നതെന്നാണ് ജാക്മ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. കുട്ടികളെ പഠിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അറിവിന്റെ കടലായി മാറണം. അതിനപ്പുറം ഒരു സുഖവും നിര്‍വൃതിയും ഇല്ലെന്നാണ് കോടികള്‍ അമ്മാനമാടുന്ന ജാക്മായുടെ ഫീലിംഗ്.

മൂന്ന് ലക്ഷം കോടിയോളം ആസ്തിയുണ്ട് ജാക്മയ്ക്കിന്ന്. തന്റെ അപാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ ജാക്മ തുടങ്ങിയ അലിബാബ ഇന്ന് 30 ലക്ഷം കോടി അസെറ്റ് ബെയ്‌സോടെ ലോകത്തെ ഏറ്റവും വിലിയ ടെക് കമ്പനിയാണ്കിഴക്കന്‍ ചൈനയിലെ ഹാംഗ്‌സു പട്ട്ണത്തില്‍ ജനിച്ച മായ്ക്ക്, സ്‌കൂളില്‍, മാത്തമാറ്റിക്‌സ് അതി ദയനീയമായിരുന്നു. പരീക്ഷകളില്‍ മാ തോറ്റുകൊണ്ടേ ഇരുന്നു. വലിയ ശരീര വലുപ്പമില്ലാത്തതിനാല്‍ ഉപദ്രവിച്ച് രസിക്കാനുള്ള ഒരു ജീവിയെപ്പോലെയാണ് മറ്റ് കുട്ടികള്‍ തന്നെ കണ്ടിരുന്നതെന്ന് ഒരു അഭിമുഖത്തില്‍ മാ പറയുന്നു. അത് ഒരു വല്ലാത്ത ക്വാളിറ്റി വളര്‍ത്തിയതായി മാ ഓര്‍ക്കുന്നു, ഏത് വലിയ എതിരാളിയേയും ഭയമില്ലാതെ കാണാന്‍ ആ അനുഭവം പഠിപ്പിച്ചു. ഭയമില്ലായ്മ, അതാണ് മായിലെ വിജയി.ചൈനയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ നിന്ന് സായത്തമാക്കിയ ഇംഗ്ലീഷാണ് മാ എന്ന പരാജിതനെ വിജയങ്ങളുടെ ചക്രവര്‍ത്തിയാക്കാന്‍ ഇന്ധനം ഒരുക്കിയത്.