തണുപ്പുകാലത്ത് പ്രതിരോധിക്കാം അസുഖങ്ങളെ

0

ഇപ്പോള്‍ മിക്കയിടത്തും നല്ല തണുപ്പ് കാലമാണ്. രോഗങ്ങളുടെ കാലവും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അസുഖങ്ങളെ തടയുകയും ചെയ്യാം.


നന്നായി കൈ കഴുകുക. പല അസുഖങ്ങളും കൈയ്യിലൂടെയും അങ്ങനെ വായിലൂടെയുമായി അകത്ത് പ്രവേശിക്കും. അതുകൊണ്ട് സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കൈകള്‍ ശുചിയാക്കുക. 


നന്നായി വെള്ളം കുടിക്കുക. ദിവസവും 23 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൃത്യമായ അളവില്‍ ശരീരത്തില്‍ ജലാംശം എത്തിയാല്‍ ശരീരത്തിലുള്ള വിഷാംശം പുറന്തള്ളപ്പെടും.


ആവശ്യത്തിന് ഉറക്കം. നല്ല ഉറക്കം ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. രാത്രി സമയത്ത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം.


ഭക്ഷണ ക്രമീകരണം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പഴങ്ങള്‍ ധാരാളം കഴിക്കുക. വെളുത്തുള്ളി, ബ്രൊക്കോളി, കോളിഫഌര്‍ എന്നിവയിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ അണുക്കളോട് പൊരുതാന്‍ സഹായിക്കും.
വ്യായാമം ചെയ്യുക. വീടിന് പുറത്തുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, സൈകഌങ്, നടത്തം എന്നിവ ആകാം.

- Advertisement -