ചന്ദ്രനില്‍ വിത്ത് മുളപ്പിച്ച് ചൈന

0

ബീയജിംഗ്: ചൈന ചന്ദ്രനില്‍ വിത്തു മുളപ്പിച്ചു. ചൈനയുടെ ചന്ദ്ര ദൗത്യം ചാംഗ് ഇ4ന്റെ പേടകത്തില്‍ ചന്ദ്രനില്‍ എത്തിച്ച വിത്താണ് മുളച്ചത് എന്നാണ് ചൈനീസ് നാഷണല്‍ സ്‌പൈസ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തേക്ക് ഒരു രാജ്യം നടത്തുന്ന ആദ്യ ചന്ദ്ര ദൌത്യമാണ് ചാംഗ് ഇ4. ജനുവരി മൂന്നിനാണ് ചൈനീസ് ചന്ദ്രദൌത്യ വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിയത്.
ജനുവരി 3ന് ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രന്റെ മണ്ണില്‍ തൊട്ടത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക. ചൈനീസ് നാഷണല്‍ സ്‌പൈസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ)യാണ് ഈ വാഹനം നിര്‍മ്മിച്ചത്.
ചന്ദ്രന്റെ ഉപരിതലത്തില്‍ നടക്കുന്ന ആദ്യത്തെ ബയോളിജിക്കല്‍ പ്രവര്‍ത്തനമാണ് ഈ വിത്തുകള്‍ മുളച്ചത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെടി വളര്‍ന്നിട്ടുണ്ടെങ്കില്‍ കൃത്രിമ ജൈവിക അവസ്ഥയില്‍ ഒരു വിത്ത് ചന്ദ്രനില്‍ വിടരുന്നത് ആദ്യമായാണ്. ദീര്‍ഘകാല പദ്ധതികളില്‍ പുതിയ സംഭവം ഗുണകരമാകും എന്നാണ് ശാസ്ത്രലോകം പറയുന്നത്.