കേരള കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷമായാല്‍ സ്ഥാനാര്‍ഥി മാറ്റത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം

0

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്ന പക്ഷം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ഇരുകൂട്ടര്‍ക്കും സ്വീകാര്യനായ പൊതുസമ്മതനെ നിര്‍ത്തുകയോ കോട്ടയം സീറ്റ് ഏറ്റെടുക്കുകയോ ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു.
ഇനി കേരള കോണ്‍ഗ്രസിനോട് ഉദാര സമീപനം വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാണിയെ കണ്ടേക്കും.
കോട്ടയത്തെ തര്‍ക്കം പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതേെയപ്പാലും ബാധിച്ചേക്കാമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലുണ്ട്. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം കളഞ്ഞുകുളിക്കുന്ന നിലയിലേക്ക് തര്‍ക്കം വളര്‍ന്നതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പി.ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ തീരുമാനം അറിയിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുള്ളതെന്നും ജോസഫ് പറഞ്ഞു.

- Advertisement -