കേബിള്‍/ഡി.ടി.എച്ച്; ഉപയോക്താക്കള്‍ ശ്രദ്ധിക്കാന്‍

0

ട്രായ് യുടെ നിര്‍ദ്ദേശമനുസരിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ജനുവരി 31 വരെയാണ്. ഫെബ്രുവരി ഒന്നിന് പുതിയ വരിസംഖ്യാ നിരക്ക് പ്രാബല്യത്തില്‍ വരും. 100 ചാനലുകളാണ് അടിസ്ഥാന പാക്കേജില്‍ 130 രൂപയ്ക്കു (നികുതിയും ചേര്‍ത്ത് ഏതാണ്ട് 160 രൂപ) ലഭിക്കുക. ഇതില്‍ 26 ചാനലുകള്‍ ദൂരദര്‍ശന്റെ ചാനലുകളായിരിക്കും. സൗജന്യ (ഫ്രീ ടു എയര്‍) ചാനലുകളുടെ പട്ടികയില്‍നിന്ന് ബാക്കി 74 എണ്ണം ഉപയോക്താക്കള്‍ തിരഞ്ഞെടുക്കണം. ഇതിനും പുറമെയുള്ള ഇഷ്ടചാനലുകള്‍ പേ ചാനലുകളാണെങ്കില്‍ അവയുടെ കൂടി വരിക്കാരാകണം. ഇതിനായി ചാനല്‍ ഉടമകള്‍ ട്രായ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകള്‍ നോക്കാം. പേ ചാനലിന്റെ ഏറ്റവും ഉയര്‍ന്ന വില 19 രൂപയാണ്. ഒരു രൂപയില്‍ താഴെ വിലയുള്ള ഒട്ടേറെ ചാനലുകളുണ്ട്. കമ്പനികള്‍ നിശ്ചയിക്കുന്ന ബൊക്കെകളില്‍ (ചാനലുകളുടെ പ്രത്യേക പായ്ക്ക്)നിന്ന് ഇഷ്ടമുള്ളവ മാത്രംതിരഞ്ഞെടുക്കാനും സാധിക്കും.

74 സൗജന്യ ചാനലുകളും ആവശ്യമുള്ള പേ ചാനലുകളും തീരുമാനിച്ചെങ്കില്‍ സേവനദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ജനുവരി 31 വരെ വിളിച്ച് ചാനലുകളുടെ പട്ടിക പറയാം. ഫ്രീ ടു എയര്‍ ചാനലുകളുടെ പട്ടികയോ, പേ ചാനലുകളുടെ പട്ടികയോ (വില ഉള്‍പ്പടെ) ആവശ്യമുണ്ടെങ്കില്‍ TRAI വെബ്‌സൈറ്റിനെ ആശ്രയിക്കാം. അല്ലെങ്കില്‍ കേബിള്‍– ഡിടിഎച്ച് സേവനദാതാക്കളുടെ സ്വന്തം ചാനലില്‍, ഇവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.

മലയാളത്തില്‍ 14 പേ ചാനലുകള്‍

മലയാളത്തില്‍ 14 ചാനലുകള്‍ക്കാണ് പ്രത്യേകം പണം കൊടുത്ത് വരിക്കാരാകേണ്ടത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ മൂവീസ്, സൂര്യ എച്ച്ഡി, സൂര്യ കോമഡി, സൂര്യ മ്യൂസിക്, കൊച്ചുടിവി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്ഡി, രാജ് ന്യൂസ് എന്നിവയാണവ. 

- Advertisement -