കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലറെത്തി

0

ഫഹദ് ഫാസില്‍, ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കുമ്പളങ്ങി നൈറ്റ്‌സ് ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ മധു സി നാരായണനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും. പ്രണയവും സൗഹൃദവും അതിലൂടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമാണ് കുമ്പളങ്ങി നൈറ്റ്‌സ് പറയുന്നത്. ഫഹദ് ഫാസില്‍ നെഗറ്റീവ് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്

- Advertisement -