കബാലി ഡാ

0

ഇന്ത്യന്‍ സിനിമയുടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കട്ട ഫാന്‍ ആയ രണ്ടാം ക്ലാസുകാരനാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം. രണ്ടാം ക്ലാസിലെ മലയാളം ചോദ്യപേപ്പര്‍ പരീക്ഷയിലാണ് അധ്യാപകരെ പോലും ഞെട്ടിക്കുന്ന പ്രകടനം. ക,ലി,ബാ എന്നീ മൂന്നക്ഷരങ്ങള്‍ ക്രമപ്പെടുത്തി വാക്കുണ്ടാക്കുക എന്നതായിരുന്നു ചോദ്യം. കുട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ എഴുതി ‘കബാലി’.
ഈ ഉത്തരക്കടലാസ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. കുട്ടി എഴുതിയ ഉത്തരത്തിന് നേരെയായി അധ്യാപകന്‍ തിരുത്തി, ബാലിക എന്ന് എഴുതിയിരിക്കുന്നതും കാണാം.
എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ സംഭവിച്ചത് തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിയുടെയോ സ്‌കൂളിന്റെയോ വിവരങ്ങള്‍, പ്രചരിക്കുന്ന ഉത്തരക്കടലാസില്‍ ഇല്ല. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാന്‍ ചില വിരുതന്മാര്‍ ഫോട്ടോഷോപ്പില്‍ ഇത്തരം ട്രോളുകളും തമാശകളും സ്വയം സൃഷ്ടിക്കാറുണ്ട്.

- Advertisement -