ഓണര്‍ 10 ലൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തി

0

ഓണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 ലൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തി. സ്‌റ്റോറേജിന്റേയും റാമിന്റേയും അടിസ്ഥാനത്തില്‍ രണ്ട് പതിപ്പുകളാണ് ഫോണിനുള്ളത്. നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ്. ആറ് ജിബി റാം+ 128ജിബി സ്‌റ്റോറേജ് എന്നിവയാണവ. യഥാക്രമം 13,999 രൂപ, 17,999 രൂപ എന്നിങ്ങനെയാണ് വില. ഫല്‍പ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ആയാണ് ഫോണ്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ജനുവരി 20 മുതല്‍ ഫോണ്‍ വാങ്ങാം. ഓണര്‍ 10 ലൈറ്റിന് സ്‌കൈബ്ലൂ, സാഫയര്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളാണുള്ളത്.
ഗ്ലാസും ലോഹവും ചേര്‍ന്ന രൂപകല്‍പനയാണ് ഓണര്‍ 10 ലൈറ്റിന്റെ ബോഡിയ്ക്ക്. വാട്ടര്‍ ഡ്രോപ്പ് നോച്ച് നല്‍കിയിട്ടുള്ള 6.21 ഇഞ്ച് ഫുള്‍വ്യൂ ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ കിരിന്‍ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.
ഫോണില്‍ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും താഴെ മൈക്രോ യുഎസ്ബി, ഹെഡ്‌ഫോണ്‍ ജാക്കുകളും നല്‍കിയിരിക്കുന്നു.ഫോട്ടോഗ്രഫിയ്ക്കായി ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. 13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും സെന്‍സറുകളാണ് ഡ്യുവല്‍ ക്യാമറയിലുള്ളത്.
ജിപിയു പെര്‍ഫോമന്‍സ് മികച്ചതാക്കാനുള്ള ജിപിയു ടര്‍ബോ സാങ്കേതികവിദ്യ ഫോണില്‍ പ്രയോഗിച്ചിട്ടുണ്ട്. 3400 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം വരെ ഫോണില്‍ ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

- Advertisement -