എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ്… നന്ദു മഹാദേവന് പറയാനുള്ളത്

0

മലയാളികള്‍ നിശ്ചയദാര്‍ഢ്യത്തിന് നല്‍കിയ പേരാണ് നന്ദു മഹാദേവ. കാന്‍സര്‍ രോഗത്തെ മനോധൈര്യം കൊണ്ട് പോരാടി തോല്‍പ്പിച്ച നന്ദു സമൂഹ മാധ്യമങ്ങളിലെ താരമാണ്. തന്റെ രോഗത്തിന്റെ ഓരോഘട്ടത്തെക്കുറിച്ചും ധൈര്യത്തോടെ നന്ദു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ നന്ദു പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഒരു രോഗത്തിനും തന്റെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന നന്ദുവിന്റെ ആത്മവിശ്വാസം ഒടുവില്‍ വിജയം കണ്ടു തുടങ്ങിരിക്കുന്നു. താന്‍ രോഗവിമുക്തനായി തുടങ്ങിയ വിവരമാണ് നന്ദു കുറിച്ചത്.

നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

അത്ഭുതം സംഭവിച്ചിരിക്കുന്നു…
മഹാദേവന്‍ കനിഞ്ഞിരിക്കുന്നു…
പ്രിയമുള്ളവരേ എന്നില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു…
മനസ്സും മഹാദേവനും ഒന്നിച്ചപ്പോള്‍ ഞാന്‍ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു..
എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ് !!
ശ്വാസകോശത്തിലെ ക്യാന്‍സര്‍ കുത്തുകള്‍ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..!!
പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനയില്‍ ഞാന്‍ വീണ്ടും ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു..
വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ ചേരുമ്പോള്‍ ചില സമയത്ത് അത്ഭുതങ്ങള്‍ സംഭവിക്കും…
എന്റെ കാര്യത്തില്‍ അത് സംഭവിച്ചിരിക്കുന്നു…
പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തില്‍ വീഴുന്നവര്‍ക്ക് ആത്മവിശ്വാസവും സഹായവും ആകാന്‍ മാറ്റി വയ്ക്കുകയാണ് ഈ ജന്മം..
അതാണ് സര്‍വ്വേശ്വരന്റെ തീരുമാനം…
ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകള്‍ക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാന്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു…
അനുഗ്രഹിക്കുക !!
NB 1: ഇതുവരെയുള്ള യുദ്ധത്തില്‍ ഞാന്‍ ജയിച്ചിരിക്കുന്നു..
യുദ്ധം തുടരും..!!
NB 2 : ഞാന്‍ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു..!!
NB 3 : ക്യാന്‍സറിനെ തോല്പിച്ചവര്‍ ഈ ചലഞ്ച് ഏറ്റെടുത്താല്‍ അതൊരു സാമൂഹ്യ വിപ്ലവം ആകും..
തളര്‍ന്നുപോകുന്നവരില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ നിങ്ങള്‍ക്കാകും !!
ആ ട്രീറ്റ്‌മെന്റ് സമയത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും വച്ച് ഈ ചലഞ്ച് ഏറ്റെടുക്കൂ ചങ്കുകളേ…

- Advertisement -