എഎഐ ജൂനിയര്‍ അസിസ്റ്റന്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

0

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വ്വീസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 648 പേരാണ് ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിച്ചത്. //www.aai.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.
അഹമ്മദാബാദ്, ഔറംഗബാദ്, ഭോപ്പാല്‍, മുംബൈ എന്നിവിടങ്ങളിലായി 2018 ഡിസംബര്‍ 17 നാണ് പരീക്ഷ നടന്നത്. പരീക്ഷയില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ ഫിറ്റ്‌നസ്/ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, ഫിസിക്കല്‍ എന്‍ഡുറന്‍സ് ടെസ്റ്റ് എന്നിവ പിന്നീട് നടക്കും. ഇതിനുള്ള തീയതി പരീക്ഷാര്‍ത്ഥികളുടെ ഇമെയിലിലേക്ക് അയയ്ക്കും.

- Advertisement -