ഊഞ്ഞാലാട്ടവും ആലിംഗനവും മോദിയുടെ ചൈനീസ് നയതന്ത്രം; മോദിക്കെതിരെ രാഹുലിന്റെ രൂക്ഷ വിമര്‍ശനം

0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായഭാഷയില്‍ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ നാലാം തവണയും ചൈന എതിര്‍ത്ത വാര്‍ത്ത പുറത്തു വന്നതോടെയാണ് മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.
ദുര്‍ബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനെ ഭയമാണ്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോള്‍ ഒരു വാക്കും പോലും മോദി ഉരിയാടിയില്ല. ഷീ ജിങ് പിങിനോടൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ ഡല്‍ഹിയില്‍ വെച്ച് ആലിംഗനം ചെയ്യുന്നതും ചൈനയിലെത്തി നമസ്‌ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുല്‍ പരിഹസിച്ചു.


പാകിസ്താന്റെ സഖ്യരാഷ്ട്രമായ ചൈനക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്തത് മോദി സര്‍ക്കാരിന്റെ വിദേശനയതന്ത്രത്തിന്റെ തുടര്‍ച്ചയായ പരാജയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനൊപ്പം

- Advertisement -