ഉറക്കം കുറവാണോ? എങ്കില്‍ സൂക്ഷിക്കുക

0

ഉറക്കം ശരിയായില്ലെങ്കില്‍ അത് ശരീരത്തെ അതിഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍. ഉറക്കക്കുറവ് ഡിഎന്‍എയെ ബാധിക്കുമെന്നും ക്രമേണ അത് ഡിഎന്‍എ നാശത്തിന് കാരണമാകുമെന്നുമാണ് ചൈനയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
രാത്രിജോലിക്കാരുടെ രക്തം പരിശോധിച്ചപ്പോള്‍ ഡിഎന്‍എ തകരാര്‍ തീര്‍ത്തുന്ന ജീനുകളുടെ ഉത്പാദനം കുറവാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇത്തരക്കാരില്‍ ജീന്‍നാശവും കൂടുതലാണ്, ഉറക്കക്കുറവാണ് ഇതിന്റെ പ്രധാനകാരണമായി ഗവേഷകര്‍ കണ്ടെത്തിയത്.
അര്‍ബുദം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യതയും ഇത്തരക്കാരില്‍ കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്യൂവായ് ചോ പറഞ്ഞു.രാത്രി ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ 49 ഡോക്ടര്‍മാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

- Advertisement -