ഉയരെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി

0

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെയില്‍ പാര്‍വതിയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രതില്‍ പാര്‍വതി അഭിനയിക്കുന്നത്.
എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്‍മാര്‍. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. ആസിഫ് അലി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണത്തിനു ശേഷം ഇപ്പോള്‍ ടൊവിനോയും പാര്‍വതിയുമുള്‍പ്പെടുന്ന സീനുകളാണ് എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബോബിസഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്.
ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കഷന്‍.

- Advertisement -