ഇഷ്ടക്രിക്കറ്റര്‍ ധോണിയെന്ന് സണ്ണി ലിയോണ്‍

0

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് ബോളിവുഡ് താരം സണ്ണിലിയോണ്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യചടങ്ങിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സണ്ണി ലിയോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണിയാണ്. ഏറ്റവും ക്യൂട്ട് ആയിട്ടുള്ള കുട്ടി ഉള്ളത് അദ്ദേഹത്തിനാണെന്നാണ് എനിക്ക് തോന്നുന്നത്. തന്റെ മകളായ സിവയുമായുള്ള ചിത്രങ്ങള്‍ ധോണി പോസ്റ്റ് ചെയ്യുന്നത് താന്‍ കാണാറുണ്ട്. അതെല്ലാം വളരെ മനോഹരമാണ്. അദ്ദേഹം മികച്ച ഒരു കുടുംബ നാഥന്‍ കൂടിയാണ് അത് കൊണ്ട് തന്നെ എന്റെ പ്രിയ താരം ധോണി തന്നെയാണ്.’ സണ്ണി ലിയോണ്‍ പറഞ്ഞു.

- Advertisement -