ഇരവികുളം ദേശീയ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചു

0

മൂന്നാര്‍: ഇരവികുളം ദേശീയ ഉദ്യാനത്തില്‍ 2 മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശ
നം നിരോധിച്ചു. വരയാടുകളുടെ പ്രജനന കാലമായതിനാലാണ് രാജമലയിലെ പ്രവേശനം നിരോധിച്ചത്.മാര്‍ച്ച് 21 വരെയാണ് നിരോധനം.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രജനനകാലം. പ്രജനനകാലം കഴിഞ്ഞ് ഏപ്രില്‍ മുതല്‍ സന്ദര്‍ശനം അനുവദിക്കും.
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാണ് രാജമലയിലെ വരയാടുകള്‍.
97 ച. കീ. മീ. വിസ്തൃതിയുള്ള ഇരവികുളം ദേശീയോദ്യാനത്തിന്റെ ടൂറിസം മേഖലയാണ് രാജമല. വംശനാശം നേരിടുന്ന വരയാടുകള്‍ ലോകത്ത് ഏറ്റവും കൂടുതലുള്ള പ്രദേശമാണ് രാജമല.
1887ല്‍ മണ്‍റോ സായിപ്പ് 227 ചതുരശ്ര മൈല്‍ പ്രദേശങ്ങള്‍ വിലക്കുവാങ്ങി കണ്ണന്‍ ദേവന്‍ മലകളില്‍ ആധിപത്യം സ്ഥാപിച്ച കാലം മുതല്‍ ശ്രദ്ധേയമാണ് രാജമല.കണ്ണന്‍ ദേവന്‍ കമ്പനിയുടെ തന്നെ ഭാഗമായിരുന്ന രാജമല 1978ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഇരവികുളം ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയായിരുന്നു.

- Advertisement -