ഇന്ത്യയ്ക്ക് സ്വന്തമായി സൈബര്‍ സുരക്ഷാ സേന

0

ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി സൈബര്‍ പ്രതിരോധ സേന രൂപീകരിക്കുന്നു. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹെഡ്‌കോട്ടേഴ്‌സ് ആസ്ഥാനമാക്കി ഇന്ത്യന്‍ നാവികസേന, വ്യോമസേന, കരസേന എന്നിവയില്‍ നിന്നും 200 ഓളം അംഗങ്ങളെ ഉള്‍പ്പെടുത്തി ഡിഫന്‍സ് സൈബര്‍ ഏജന്‍സി സ്ഥാപിക്കാനാണ് പദ്ധതി. ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ നിന്നും സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇത്
സൈബര്‍ ഇടത്തില്‍ നാം ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഒരു സൈബര്‍ ഏജന്‍സി സ്ഥാപിക്കാന്‍ ഞങ്ങള്‍ ആലോചിക്കുകയാണ്. ഇതൊരു ഇന്റര്‍ സര്‍വീസ് ഏജന്‍സി ആയിരിക്കുമെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ ഒരു സ്വതന്ത്ര സേന ആയിരിക്കില്ല. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ കീഴിലാവും ഇതിന്റെ പ്രവര്‍ത്തനം. സൈബര്‍ മേഖലയിലെ ഭീഷണികള്‍ നിരീക്ഷിക്കുകയാണ് അവരുടെ ചുമതലയെന്നും ആര്‍മി ഈസ്റ്റേണ്‍ കമാന്റ് ജിഓസി ഇന്‍ ചീഫ് ലഫ്. ജനറല്‍ എം.എം നാരാവേന്‍ പറഞ്ഞു.

- Advertisement -