ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലെ മുന്‍ഗണന അവസാനിപ്പിക്കാന്‍ ഒരുങ്ങി അമേരിക്ക

0

വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള ബന്ധം പരിമിതപ്പെടുത്താന്‍ അമേരിക്കന്‍ ഉന്നതതല യോഗത്തില്‍ ആലോചന. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മുകളില്‍ ഇന്ത്യ ചുമത്തുന്ന വമ്പിച്ച നികുതിയാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.
വ്യാപാരമേഖലയിലെ പങ്കാളിയെന്ന നിലയില്‍ നിന്ന് ഇന്ത്യയെ മാറ്റിനിര്‍ത്താനാണ് ആലോചന. അതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ അമേരിക്കന്‍ പ്രവേശം ബുദ്ധിമുട്ടേറിയതാവും. ട്രംപ്, ഔദ്യോഗികമായി പ്രഖ്യാപിക്കന്നതോടെയായിരിക്കും ഇത് നടപ്പില്‍ വരിക. ഇന്ത്യന്‍ വിപണിയിലേക്കുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ കടന്നുവരവ് സുഗമമാക്കാനുള്ള നീക്കത്തിന് ഇന്ത്യ പിന്തുണ നല്‍കാത്തതും കടുത്ത തീരുമാനങ്ങള്‍ക്ക് കാരണമാണ്.
ആമസോണ്‍ പോലുള്ള ഇ കൊമേഴ്‌സ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള ചില ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ നടപ്പില്‍വരുത്തിയിരുന്നു. അമേരിക്കന്‍ കുത്തകകളായ വാള്‍മാര്‍ട്ട്, ഫ്‌ലിപ്കാര്‍ട്ട് എന്നിവരുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്കും ഇത് ഹാനികരമായിരുന്നു. അമേരിക്കയുടെ പൊടുന്നനേയുള്ള നീക്കത്തിനു പിന്നില്‍ ഇതും കാരണമാണ്.

- Advertisement -