ആപ്പിള്‍ ഈ വര്‍ഷം മൂന്ന് ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കും

0

ഈ വര്‍ഷം മൂന്ന് ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ വിപണിയില്‍ അവതരിപ്പിക്കും. ഐഫോണ്‍ ടെന്‍ ആറിന്റെ പിന്‍ഗാമിയും ഇക്കൂട്ടത്തിലുണ്ടാവും. മറ്റ് ഫോണുകള്‍ ഐഫോണ്‍ ടെന്‍ എസിന്റെയും ടെന്‍ എസ് മാക്‌സിന്റേയും പിന്‍ഗാമികളാവും. ചൈനയുള്‍പ്പടെ ആഗോള വിപണിയില്‍ ഐഫോണിന്റെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഫോണുകളുടെ പ്രഖ്യാപനം.
ഐഫോണ്‍ ടെന്‍ ആറില്‍ എല്‍സിഡി സ്‌ക്രീന്‍ തന്നെ തുടര്‍ന്നേക്കും. മെച്ചപ്പെട്ട ഓഎല്‍ഇഡി ഡിസ്‌പ്ലേ ആയിരിക്കും മറ്റ് രണ്ട് ഫോണുകള്‍ക്കും നല്‍കുക. എന്നാല്‍ ഈ സുചനകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
2018 മോഡലുകളുടെ പുതിയ പതിപ്പായിരിക്കും ഈ വര്‍ഷവും ഉണ്ടാവുക. ഫോണുകളുടെ സവിശേഷതകള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ സൂചനയൊന്നുമില്ല. പുതിയ ക്യാമറ ഫീച്ചറുകളുമായാവും പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ ടെന്‍ എസ് മാക്‌സിന്റെ പിന്‍ഗാമിയില്‍ ട്രിപ്പിള്‍ ക്യാമറയുണ്ടാവുമെന്നാണ് കരുതുന്നത്.സിംഗിള്‍ ക്യാമറയുള്ള ഐഫോണ്‍ ടെന്‍ ആറിന്റെ പിന്‍ഗാമിയ്ക്ക് രണ്ട് ക്യാമറ ലെന്‍സുകള്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

- Advertisement -