ആഗ്രഹസാഫല്യത്തിന് ഒരു മിനിറ്റ്

0

മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങളൊക്കെ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും.എന്നാല്‍ പലതും നടപ്പിലാവാറില്ല. നമ്മളാഗ്രഹിക്കുന്ന പല കാര്യങ്ങളും ഒടുവില്‍ സ്വപ്‌നങ്ങളായി തന്നെ അവശേഷിക്കും. ചില ആളുകളില്‍ ആഗ്രഹങ്ങള്‍ മനസ്സില്‍ നിലനില്‍ക്കുന്നതല്ലാതെ അത് സഫലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പോലുമാവാതെ നില്‍ക്കുന്നതും കാണാം. എന്നാല്‍ എത്ര വലിയ ആഗ്രഹങ്ങളും സഫലമാക്കാലുള്ള കഴിവ് നമ്മുടെ മനസ്സിനുണ്ടെന്ന്് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. നമ്മുടെ ചിന്തകളെ ശക്തമാക്കി മനസ്സിലേക്ക് ആവാഹിച്ച് എടുത്താല്‍ ഏത് ആഗ്രഹവും നടത്താം എന്ന് ചുരുക്കം.നിരാശയുടെ അഗാധത്തില്‍് നിന്ന് പ്രതായാശയിലേക്ക് ഉയര്‍ന്ന്് വരാന്‍, രോഗാവസ്ഥയില്‍ നിന്ന് ആരോഗ്യം വീണ്ടെടുക്കുവാന്‍, തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് പുതിയ ജീവിതം പണിതെടുക്കുവാന്‍ ഒരാളുടെ ഇശ്ചാശക്തിക്കും സങ്കല്‍പ്പത്തിനും നിഷ്പ്രയാസം കഴിയും.കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്യാനും, ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാനും, തൊഴില്‍ നേടാനും, പരീക്ഷ ജയിക്കാനുമൊക്കെ ഒരു  മിനിറ്റ് സമയം വീതം നമ്മള്‍ ഫലപ്രദമായി വിനിയോഗിച്ചാല്‍ നടക്കുമെന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്. രാവിലെ ഉറക്കം ഉണര്‍ന്നാലുടന്‍ നാം ആഗ്രഹിക്കുന്ന കാര്യം നമ്മുടെ മനസ്സിലേക്ക് കൊണ്ടു വരിക. കുളിക്കുമ്പോള്‍, ആഹാരം കഴിക്കുമ്പേള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ അങ്ങനെ നമ്മുടെ പ്രധാന കര്‍മ്മ മേഖലയിലൊക്കെ കേവലം ഒരു മിനിറ്റ് സമയം ഈ സ്വപ്‌നസാക്ഷാത്കാരത്തെ മനസ്സില്‍ സങ്കല്‍പ്പിക്കുക. ക്രമേണ ഈ മനോവ്യാപാരം നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മാറ്റമുണ്ടാക്കുന്നതായി നമുക്ക് തിരിച്ചറിയാം.നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കുവാന്‍ നമുക്ക് ഇശ്ചാശക്തി ആവശ്യമാണ്. പഠിക്കുവാന്‍ ആരംഭിക്കുന്നതും, പഠനത്തില്‍ ലക്ഷ്യം കാണുന്നതും നമ്മില്‍ ഇശ്ചാശക്തി ഉള്ളത് കൊണ്ടാണ്. അത് കൊണ്ട് തന്നെ ഈ ഇശ്ചാശക്തിയെ ഉണര്‍ത്തിയാല്‍ നാം ആഗ്രഹിക്കുന്നതൊക്കെ നമുക്ക് നേടാനാകും. സമ്പൂര്‍ണ്ണ ഇശ്ചാശക്തിക്കായി മന:ശാസ്ത്രം പറയുന്ന നാലുവഴികള്‍.


1. ബുദ്ധിയെ ഊര്‍ജ്ജിതപ്പെടുത്തുക
          നമ്മുടെ മനസ്സിനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി ബുദ്ധിയെ ഊര്‍ജ്ജിതപ്പെടുത്തുക എന്നത് തന്നെയാണ്. അതിനായി ഏറെ ഇഷ്ടമുള്ള ഒരു സാധനം ദിവസം മുഴുവന്‍ കൊണ്ടു നടക്കുക. എന്നിട്ട് അത് കഴിക്കാതിരിക്കുക. വേണം എന്ന്് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സാധനം വേണ്ടന്ന് വെക്കുക. ഉപവാസത്തിന്റെ രഹസ്യവും ഇത് തന്നെയാണ്.


2. ശക്തമായ കാരണം ഉണ്ടാകണം
 നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും സക്തമായ ഒരു കാരണം ഉണ്ടാകണം. അമിതമായ ഭക്ഷണം ഒഴിവാക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ ഒഴിവാക്കാനാണ്. വ്യായാമം ചെയ്യുന്നത് ശരീരത്തിന് ആരോഗ്യം ഉണ്ടാകുവാനും. അങ്ങനെ നാം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും ശക്തമായ ഒരു കാരണം മനസ്സില്‍ ഉണ്ടെങ്കില്‍ അത് ഇശ്ചാശക്തിയെ വളര്‍ത്തുന്നു.


3. നിയന്ത്രണങ്ങള്‍ കൊണ്ടുവരിക
 മനപൂര്‍വ്വം ചിലകാര്യങ്ങള്‍ വേണ്ടെന്ന് വയ്ക്കുക. ചെറിയ നിയന്ത്രണങ്ങള്‍ മനസ്സിന് ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങളിലൂടെ ക്രമേണ മനസ്സ് നമ്മുടെ കൈപ്പിയില്‍ ഒതുങ്ങും.


4. മനോബലത്തെ ഉണര്‍ത്തുക
          ഇന്ന് നന്നായി വ്യായാമം ചെയ്താലെ നാളെ നമുക്ക് ആരോഗ്യമുണ്ടാകൂ. ഓരോ കാര്യവും ചെയ്യേണ്ട സമയത്ത് തന്നെ ചെയ്ത് തീര്‍ക്കണം. ഇശ്ചാശക്തിയെ സമ്പൂര്‍ണ്ണമാക്കുവാന്‍ മനസ്സിന് പരമാവധി ശക്തി പകരുക.

- Advertisement -