അവാര്‍ഡ് വേദിയില്‍ താരമായി ശ്രീശാന്തിന്റെ മകള്‍

0

മുബൈ: ബോളിവുഡ് നടി ജാന്‍ വി കപൂര്‍ മുതല്‍ ബിഗ് ബോസ് ഹിന്ദി താരങ്ങള്‍ വരെ എത്തിയ ആഷോഷരാവില്‍ തിളങ്ങി മൂന്ന് വയസ്സുകാരി ശ്രീ സാന്‍വിക. മുബൈയില്‍ നടന്ന ലയണ്‍ ഗോള്‍ഡ് അവാര്‍ഡ്‌സിലാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്.
ഭാര്യ ഭുവനേശ്വരിക്കും മകള്‍ക്കുമൊപ്പമാണ് ശ്രീശാന്ത് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത്. റെഡ് കാര്‍പ്പെറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കുട്ടി സാന്‍വികയെ എല്ലാവരും ശ്രദ്ധിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം പരിപാടിക്കെത്തിയെങ്കിലും പാപ്പരാസികള്‍ക്ക് മുഖം കൊടുക്കാന്‍ സാന്‍വിക തയ്യാറല്ലായിരുന്നു. ശ്രീയും ഭുവനേശ്വരിയും പലവട്ടം നിര്‍ബന്ധിച്ചെങ്കിലും അച്ഛന് കിട്ടിയ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മുഖം മറച്ചു പിടിക്കുകയായിരുന്നു സാന്‍വിക.

- Advertisement -