അമ്പാട്ടി റായുഡുവിനെ എന്തിന് ഒഴിവാക്കി ? കോഹ്ലിക്കെതിരെ ഗംഭീര്‍

0

ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയ ഇന്ത്യന്‍ നായകന്‍ കോഹ്ലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന അവസാന ഏകദിനത്തിന്റെ കമന്ററിക്കിടെയാണ് ഗംഭീറിന്റെ രോഷപ്രകടനം.
ലോകകപ്പിന് മുന്‍പ് കഴിവ് തെളിയിക്കാന്‍ പലതാരങ്ങള്‍ക്കും അവസരം ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്ന ഗംഭീര്‍, അമ്പാട്ടി റായുഡുവിനെ അവസാന മത്സരങ്ങളില്‍ കളിപ്പിക്കണമായിരുന്നെന്നും, ധവാന് ഫോമിലേക്കെത്താന്‍ ഇത്രയധികം മത്സരങ്ങള്‍ നല്‍കിയെങ്കില്‍ റായുഡുവിന്റെ കാര്യത്തിലും അതായിക്കൂടേ എന്നും ചോദിച്ചു. ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ മൂലം ഒരു താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നും, ശിഖാര്‍ ധവാന് 19 ഇന്നിംഗ്‌സുകള്‍ ഫോമിലെത്താന്‍ അവസരം നല്‍കിയെങ്കില്‍ റായുഡുവിന് ലഭിച്ചത് മൂന്നേ മൂന്ന് ഇന്നിംഗ്‌സുകള്‍ മാത്രമാണെന്നും ഗംഭീര്‍ ഓര്‍മ്മപ്പെടുത്തി. ഒരു നായകന്‍ എല്ലാതാരങ്ങള്‍ക്കുമൊപ്പം ഒരു പോലെ നില്‍ക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്.

- Advertisement -